പാലക്കാട് ജില്ലയിലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളി / കുടുംബ / സാന്ത്വന പെൻഷൻ അപേക്ഷകളുടെ പരാതി പരിഹരിക്കുന്നതിന് നവംബർ 20 ന് ജില്ലാ ഓഫീസിൽ അദാലത്ത് നടത്തും. അദാലത്തിന് മുന്നോടിയായി തൊഴിലാളി/ കുടുംബ/ സാന്ത്വന പെൻഷൻ സമർപ്പിച്ചിട്ടും ഉത്തരവ് ലഭിച്ചിട്ടും പെൻഷൻ ലഭിക്കാത്തവരും പെൻഷൻ ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയപരിധിയിൽ അപ്പീൽ അപേക്ഷിക്കാത്തവരും ജില്ലാ ഓഫീസിൽ അപേക്ഷ നൽകണമെന്ന് വെൽഫെയർ ഇൻസ്‌പെക്ടർ അറിയിച്ചു. ഫോൺ: 0491 2515765
