പാലക്കാട് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ സെക്ഷന്‍ നം.2 പാലക്കാട് കാര്യാലയത്തിന്റെ പരിധിയിലെ എന്‍.എസ്.എസ് എഞ്ചിനീയറിംഗ് കോളേജ് റോഡ്, പത്തിരിപ്പാല – കോങ്ങാട് റോഡ്, പാലക്കാട് – പൊള്ളാച്ചി റോഡുകളുടെ ഭാഗങ്ങളില്‍ നില്ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തേക്കുള്ള കായ്ഫലങ്ങള്‍ എടുക്കാനുള്ള അവകാശം ഒക്ടോബര്‍ 28 ന് രാവിലെ 11 ന് ഈ കാര്യാലയത്തില്‍ ലേലം ചെയ്യും. നിരതദ്രവ്യം 1000 രൂപ. ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 27 ന് വൈകിട്ട് നാല് വരെ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
