കാസര്‍കോട് ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ഫാര്‍മിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 529/ 2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ അഭിമുഖം ഒക്ടോബര്‍ 27, 28, 29 തീയതികളില്‍ പി.എസ്.സി കാസര്‍കോട് ജില്ലാ ഓഫീസല്‍ നടക്കും. ഇന്റര്‍വ്യു മെമ്മോ പ്രൊഫൈലില്‍ ലഭ്യമാണ്. യോഗ്യരായവര്‍ ഇന്റര്‍വ്യു മെമ്മോ, വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.