കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2021-22 വർഷത്തേക്കുള്ള വിദ്യാഭ്യാസ ഗ്രാന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
2021-22 അധ്യായന വർഷത്തിൽ 8, 9, 10, എസ്.എസ്.എൽ.സി ക്യാഷ് അവാർഡ് പ്ലസ് വൺ/ബി.കോം/ബി.എസ്.സി/എം.എ/എം.കോം
മുൻ അധ്യായന വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ളവർ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം, ജാതി തെളിയിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയശേഷം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ഡിസംബർ 20 ന് മുമ്പ് www.labourwelfarefund.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓഫ്‌ലൈൻ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.