തിരുവനന്തപുരം: കഠിനംകുളത്ത് സ്വകാര്യ ഗോഡൗണില്‍ നിന്നും അനധികൃതമായി സൂക്ഷിച്ചിരുന്ന ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്ന ഇന്ത്യന്‍ ഓയില്‍ കമ്പനിയുടെ എട്ട് സിലിണ്ടറും ഭാരത് പെട്രോളിയത്തിന്റെ അഞ്ച് സിലിണ്ടറും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ നാല് സിലിണ്ടറും ഉള്‍പ്പെടെ 17 ഗ്യാസ് സിലിണ്ടറുകള്‍ പിടിച്ചെടുത്തു.
അനധികൃതമായി വില്‍പ്പന നടത്തുന്നതിനായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സൂക്ഷിച്ചിരുന്ന സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ജില്ലാ സപ്ലൈ ഓഫീസര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരുവനന്തപുരം താലൂക്ക് സപ്ലൈ ആഫീസര്‍,  റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.