കോട്ടയം: കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ മൗണ്ട് കാർമ്മൽ ഗേൾസ് എച്ച്.എസ്.എം.ടി. സെമിനാരി എച്ച്.എസ്. സെന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്. എന്നിവിടങ്ങളിൽ ഓഗസ്റ്റിൽ നടന്ന കെ.ടെറ്റ്. പരീക്ഷയിൽ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ ഒന്നു മുതൽ മൂന്നു വരെ നടക്കും. ഒന്നു മുതൽ നാലു വരെയുള്ള കാറ്റഗറികൾ ഒന്നാം തീയതിയും രണ്ട്, മൂന്ന് കാറ്റഗറികൾ നവംബർ രണ്ട്, മൂന്ന് തീയതികളിലും കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ പരിശോധനയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം എത്തണം.