മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (2021 ഒക്ടോബര്‍ 26) 336 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4.63 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 324 പേര്‍ക്കും നേരത്തെ കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്.

362 പേര്‍ ചൊവ്വാഴ്ച മാത്രം കോവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് വിമുക്തരായവര്‍ 5,57,836 പേരായി. 24,679 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ നാല് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

5,363 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികിത്സയില്‍ കഴിയുകയാണ്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 495 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 13 പേരും 20 പേര്‍ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റു കേന്ദ്രങ്ങളിലുമാണ് കഴിയുന്നത്