കടല്‍ സുരക്ഷാ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു

കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനുമായി ഉപയോഗിക്കുന്ന പട്രോളിംഗ് ബോട്ടിലേക്ക് കടല്‍ സുരക്ഷാ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും 20നും 45 വയസ്സിനും മദ്ധ്യേ പ്രായമുളളവരും ആയിരിക്കണം.

കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വെളളപേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ നവംബര്‍ ആറിന് വൈകീട്ട് നാല് മണിക്കകം ബേപ്പൂര്‍ ഫിഷറീസ് അസി.ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ ലഭിക്കണമെന്ന് ഫിഷറീസ് അസി.ഡയറക്ടര്‍ അറിയിച്ചു. ഇ. മെയില്‍ : adfbeypore@gmail.com ഫോണ്‍ : 0495 2414074.

കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ); പ്ലസ് ടു. യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്, എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്സുകള്‍ക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ഇ.സി. വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാല കോഴ്സുകള്‍ സൗജന്യമാണ്. നേരിട്ടോ http://lbscentre.kerala.gov.in/services/courses വെബ് സൈറ്റിലൂടെ ഓണ്‍ലൈനായോ അപേക്ഷിക്കാം. ഫോണ്‍: 0495 2720250.

പൊതുവാദം കേള്‍ക്കല്‍ വേദി ബേപ്പൂര്‍ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി

തീരദേശ ഹൈവേയുടെ ഭാഗമായി മഠത്തില്‍പാടുനിന്നും ബി.സി റോഡിലേക്കുള്ള ബേപ്പൂര്‍ പാലം നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ബേപ്പൂര്‍ വില്ലേജ് ഓഫീസില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പൊതുവാദം കേള്‍ക്കല്‍ വേദി ബേപ്പൂര്‍ കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയതായി സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള കരട് പദ്ധതി, ആക്ഷേപങ്ങള്‍ എന്നിവയിലാണ് അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ വാദം കേള്‍ക്കുക.