കര്‍ഷകതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2025 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എ. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ കര്‍ഷകതൊഴിലാളി സംഘടനാ നേതാക്കളായ എം. പി. അലവി (കെ.എസ്.കെ.ടിയു), വി.ടി. അബ്ദുറഹ്‌മാന്‍ (കെ.കെ.ടി.എഫ്), പി.ജി. രാജ ഗോപാലന്‍ (ഡി.കെ.ടി.എഫ്),പി. മുഹമ്മദാലി(എ.കെ.കെ.ടി.യു), ഒ. ഗോപാലന്‍ (ബി.എം.എസ്), കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ്ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ സി. കാഞ്ചന, ക്ലര്‍ക്ക് കെ. ജൈസല്‍ എന്നിവര്‍ പങ്കെടുത്തു.
