മരുതറോഡുള്ള പാലക്കാട് ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട് (മെക്കാനിക്കൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (മോട്ടോർ മെക്കാനിക്ക്), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രിക്കൽ), വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ്) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
പ്രസ്തുത വിഷയങ്ങളിൽ ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28 ന് രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം. ഫോൺ: 0491 2572038