2020-21 അധ്യയന വർഷത്തിൽ 10,12 ക്ലാസുകളിൽ എല്ലാ വിഷയത്തിലും എ പ്ലസ്/ എ1 ലഭിച്ച വിമുക്തഭടന്മാരുടെ മക്കൾക്ക് നൽകി വരുന്ന ടോപ് സ്‌കോറർ ഗ്രാന്റിനായുള്ള അപേക്ഷ ഒക്ടോബർ 30ന് മുൻപായി തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ആഫീസിൽ ലഭിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2472748