പള്ളിയോടങ്ങളുടെ സാന്നിധ്യം ജൂലൈ 15 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ പമ്പയില്‍ ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെ സജീവമായിരിക്കുന്നതിനാല്‍ അഗ്‌നി രക്ഷാ സേന ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിച്ചു. അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കരനാഥന്മാരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. സത്രക്കടവില്‍ അഗ്‌നിരക്ഷാ സേനയുടെ വാഹനങ്ങളും ക്രമീകരിച്ചിരുന്നു. ആരോഗ്യ വകുപ്പും പൊലീസും ആവശ്യമായ മുന്‍ കരുതല്‍ സ്വീകരിച്ചു. പമ്പയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍  ആഞ്ഞിലിമൂട്ടില്‍ക്കടവ് പാലത്തിന്റെ അടിവശത്തുകൂടി തുഴഞ്ഞെത്താന്‍ കോയിപ്രം പള്ളിയോടം നന്നേ ബുദ്ധിമുട്ടി. പൊലീസ് ആവശ്യമായ നിര്‍ദേശങ്ങള്‍ കരക്കാര്‍ക്ക് നല്‍കി ജാഗ്രത പാലിച്ചു.