കാസര്‍ഗോഡ്‌: മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് 18നും 30നും ഇടയിൽ പ്രായമുള്ള (പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് മൂന്ന് വർഷത്തെ ഇളവ്) ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർഥികൾ നവംബർ 12ന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷ നൽകുക. അഭിമുഖം നവംബർ 15ന് രാവിലെ 11 മണിക്ക് അപേക്ഷകൾ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ടോ എത്തിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം.
യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ് മെന്റ് പാസ്സായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പിജിഡിസിഎയോ പാസായിരിക്കണം.