കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ചേര്‍ന്ന് വൃക്ക രോഗികള്‍ക്കായി തയ്യാറാക്കുന്ന കാസര്‍കോട് ഇനിഷ്യേറ്റീവ് ഫോര്‍ ഡയാലാസിസ് സൊസൈറ്റിക്ക്( കിഡ്‌സ്) സംസ്ഥാന ഏകോപന സമിതിയുടെ അംഗീകാരം. ജില്ലയിലെ 9 കേന്ദങ്ങളില്‍ ഡയാലിസിസ് സൗകര്യമൊരുക്കി പാവങ്ങളായ വൃക്കരോഗികള്‍ക്ക് ആശ്വാസമേകുന്നതാണ് പദ്ധതി.
ജില്ലയുടെ തനത് പദ്ധതിയെന്ന നിലയില്‍ അംഗീകാരം ലഭിച്ചതോടെ 9 ഇടങ്ങളിലും നവംബര്‍ അഞ്ചിനകം മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. അതാത് ഡയാലിസിസ് കേന്ദ്രങ്ങളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്/ നഗരസഭാ അധ്യക്ഷന്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വൈസ് ചെയര്‍മാനും മെഡിക്കല്‍ ഓഫീസര്‍മാര്‍/ സൂപ്രണ്ടുമാര്‍ കണ്‍വീനര്‍മാരുമായാണ് മാനേജ്‌മെന്റ് കമ്മിറ്റി നിലവില്‍ വരിക.
ഓരോ കേന്ദ്രങ്ങളുടെയും പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായും പ്രവര്‍ത്തിക്കും. നവംബര്‍ 15നകം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നടത്തി രോഗികള്‍ക്ക് സേവനം ലഭ്യമാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു.
നീലേശ്വരം, മുളിയാര്‍, പെരിയ എന്നിവിടങ്ങളില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങുന്നതിനുള്ള ജലപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പുടംകല്ല്, ബദിയടുക്ക എന്നിവിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നു.
മറ്റു നാല് കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാണ്. രണ്ടിടത്ത് റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ് വേഗത്തില്‍ പൂര്‍ത്തീകരിക്കും. പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്ററായി തൃക്കരിപ്പൂര്‍ സി.എച്ച്.സിയിലെ ഡോ.വി.സുരേശനെയും ജില്ലാ പഞ്ചായത്ത് പ്രതിനിധിയായി ഫിനാന്‍സ് ഓഫീസര്‍ ദിലീപിനെയും ചുമതലപ്പെടുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറാണ് നിര്‍വഹണ ഉദ്യോഗസ്ഥന്‍
കിഡ്‌സ് മാനേജ്‌മെന്റ് കമ്മിറ്റി
കാസര്‍കോട് ജനറല്‍ ആശുപത്രി- കാസര്‍കോട് നഗരസഭാ അധ്യക്ഷന്‍ അഡ്വ.വി.എം.മുനീര്‍(ചെയ), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍(വൈസ്.ചെയ), ജനറല്‍ ആശുപത്രി സൂപ്രണ്ട്(കണ്‍)
മംഗല്‍പാടി താലൂക്ക് ആശുപത്രി- മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന (ചെയ), ജില്ലാ പഞ്ചായത്തംഗം ഗോള്‍ഡന്‍ അബ്ദുള്‍റഹ്‌മാന്‍(വൈസ്.ചെയ), മെഡിക്കല്‍ ഓഫീസര്‍(കണ്‍)
മുളിയാര്‍ സി.എച്ച്.സി- കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു(ചെയ), ജില്ലാ പഞ്ചായത്തംഗം പി.ബി.ഷഫീഖ്(വൈസ്.ചെയ), മെഡിക്കല്‍ ഓഫീസര്‍(കണ്‍)
പെരിയ സി.എച്ച്.സി- കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍(ചെയ), ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന(വൈസ്.ചെയ), മെഡിക്കല്‍ ഓഫീസര്‍(കണ്‍)
നീലേശ്വരം താലൂക്ക് ആശുപത്രി- നീലേശ്വരം നഗരസഭാ അധ്യക്ഷ ടി.വി.ശാന്ത(ചെയ), ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള(വൈസ്.ചെയ), മെഡിക്കല്‍ ഓഫീസര്‍(കണ്‍)
ചെറുവത്തൂര്‍ സി.എച്ച്.സി- നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ(ചെയ), ജില്ലാ പഞ്ചായത്തംഗം സി.ജെ.സജിത്(വൈസ്.ചെയ), മെഡിക്കല്‍ ഓഫീസര്‍(കണ്‍)
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി- കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി.സുജാത(ചെയ), ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ(വൈസ്.ചെയ), ജില്ലാ ആശുപത്രി സൂപ്രണ്ട്(കണ്‍)
പൂടംകല്ല് ആശുപത്രി- പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി(ചെയ), ജില്ലാ പഞ്ചായത്തംഗം ജോമോന്‍ ജോസ്(വൈസ്.ചെയ), മെഡിക്കല്‍ ഓഫീസര്‍(കണ്‍)
ബദിയടുക്ക സി.എച്ച്.സി- കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ(ചെയ), ജില്ലാ പഞ്ചായത്തംഗം ശൈലജ ഭട്ട്(വൈസ്.ചെയ), മെഡിക്കല്‍ ഓഫീസര്‍(കണ്‍)