മലപ്പുറം: നിലമ്പൂര്‍ ഗവ. ഐ.ടി.ഐ യില്‍ ഐ.എം.സിയുടെ ആഭിമുഖ്യത്തില്‍ പത്താംതരം/പ്ലസ്ടു/ ബിരുദ യോഗ്യതയുള്ളവര്‍ക്ക് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ ‘എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാക്‌സേഷന്‍ എന്നീ തൊഴില്‍ അധിഷ്ടിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസം, ഇന്റര്‍വ്യൂ എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കുന്നു. റഗുലര്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഞായറാഴ്ച ബാച്ചുകളും ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങള്‍ക്ക് 7510481819.
