പുതിയ അപേക്ഷകളുടെ പരിശോധന നവംബര്‍ ഒന്നു മുതല്‍

ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിടം ഒരുക്കുന്ന ലൈഫ് പദ്ധതി പ്രകാരം 2,75,845 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയതായി ലൈഫ് മിഷന്‍. പദ്ധതിപ്രകാരം നിര്‍മ്മാണം ആരംഭിച്ച വീടുകളുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. പുതിയ അപേക്ഷകരുടെ മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ നവംബര്‍ ഒന്നിന് ആരംഭിക്കുമെന്നും ലൈഫ് മിഷന്‍ അറിയിച്ചു.

നാളിതുവരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത ഭൂരഹിത/ ഭവന രഹിതരായ 9,20,260 പേരുടെ അപേക്ഷകളില്‍ നിന്നാണ് ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി പ്രകാരം അര്‍ഹരായ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ഇതനുസരിച്ച് നവംബര്‍ ഒന്നു മുതല്‍ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും അപേക്ഷകളിന്‍മേല്‍ പരിശോധന നടക്കും. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുവാന്‍ കഴിയാതിരുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താനാകുമെന്നും ലൈഫ് മിഷന്‍ അറിയിച്ചു.