പൊതുജനങ്ങള്‍ക്കും പ്രവേശനം
മലയാള ദിനാഘോഷവും സ്വാതന്ത്യത്തിന്റെ അമൃത് മഹോത്സവവും പ്രമാണിച്ച് നിയമസഭാ മന്ദിരത്തില്‍ മലയാള ഭാഷയുടെ വികാസ പരിണാമത്തെക്കുറിച്ചുള്ള പുസ്തക പ്രദര്‍ശനം നടക്കും. നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ നിയമസഭാ ലൈബ്രറി റഫറന്‍സ് ഹാളിലാണ് പ്രദര്‍ശനം നടക്കുക. സ്പീക്കര്‍ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
അപൂര്‍വ പുസ്തകങ്ങളും അമൂല്യ രേഖകളും, നാടകങ്ങളും, പഠനങ്ങളും, സാമാജിരുടെ പുസ്തകങ്ങളും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കൃതികളും ഉള്‍പ്പെടുന്ന പ്രദര്‍ശനത്തിനൊപ്പം സ്വാതന്ത്ര്യസമര ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനവും ഉണ്ടാകും. പ്രദര്‍ശനം വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്.