പരവനടുക്കത്തെ കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ 12ാം തരം വരെ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ യൂണിഫോം, നിശാ വസ്ത്രം, ബെഡ്ഷീറ്റ് തുടങ്ങിയവ നിശ്ചിത വ്യവസ്ഥ പ്രകാരം അലക്കി ഇസ്തിരിയിട്ട് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ക്വട്ടേഷനുകള്‍ നല്‍കണം. ക്വട്ടേഷനുകള്‍ നവംബര്‍ എട്ടിന് വൈകീട്ട് മൂന്ന് മണിക്ക് മുന്‍പ് ലഭിക്കണം. ഫോണ്‍: 04994239969.