പനമരം: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ലൈഫ് ഭവന പദ്ധതിയിലൂടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.എം ഫൈസല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കിഴക്കയില്‍ ജംഷീദ് അദ്ധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ വി.ഇ.ഒ റഹിം ഫൈസല്‍, കെ.ടി ഹംസ, പി.കെ ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.
