ജില്ലാ പോലീസ് ക്ലംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ്
ജില്ലാ പോലീസ് ക്ലംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ് നവംബര്‍ 17 ന് രാവിലെ 11 മുതല്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കയര്‍ ഭൂവസ്ത്രം പദ്ധതി അവലോക സെമിനാര്‍
കയര്‍ ഭൂവസ്ത്രം പദ്ധതിയുടെ അവലോകന സെമിനാര്‍ നവംബര്‍ 10 ന് രാവിലെ 9.30 മുതല്‍ കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത അധ്യക്ഷയാകും. കയര്‍ വികസന ഡയറക്ടര്‍ വി.ആര്‍. വിനോദ് മുഖ്യാതിഥിയാകും.
ഐ.ടി.ഐ പ്രവേശനം
സീതാംഗോളി ഗവ. ഐ.ടി.ഐ യില്‍ ഈ വര്‍ഷത്തെ എന്‍.സി.വി.ടി ഒരു വര്‍ഷ കോഴ്‌സായ വെല്‍ഡര്‍ ട്രേഡില്‍ ഒഴിവുള്ള എസ്.സി സീറ്റുകളിലേക്ക് എസ്.സി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10 ന് ഐ.ടി.ഐയില്‍ എത്തണം. ഫോണ്‍: 9495194099, 9497706885
പട്ടയഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയം: നവംബര്‍ 15 നകം അപേക്ഷിക്കണം
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം കാസര്‍കോട് താലൂക്ക് പരിധിയിലെ ആദൂര്‍, അഡൂര്‍, ബേഡഡുക്ക, ബേള, കൊളത്തൂര്‍, കുമ്പഡാജെ, കുറ്റിക്കോല്‍, മുളിയാര്‍, മുന്നാട്, പാടി വില്ലേജ് പരിധിയില്‍പ്പെട്ട ഭൂമിക്ക് പട്ടയം ലഭിച്ചവരില്‍ ഇതുവരെ ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ച് കിട്ടിയിട്ടില്ലാത്തവര്‍ക്ക് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം നടപടികള്‍ ആരംഭിച്ചു.
ആദൂര്‍, അഡൂര്‍, ബേഡഡുക്ക, ബേള, കൊളത്തൂര്‍, കുമ്പഡാജെ, കുറ്റിക്കോല്‍, മുളിയാര്‍, മുന്നാട്, പാടി വില്ലേജുകളില്‍ ഭൂമി ലഭിച്ച ഗുണഭോക്താക്കള്‍ അതാത് വില്ലേജ് ഓഫീസില്‍ പട്ടയ പകര്‍പ്പ്, വ്യക്തമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം നവംബര്‍ 15 നകം അപേക്ഷിക്കണം.