മലപ്പുറം ജില്ലാ ശിശുക്ഷേമസമിതി ശിശുദിനാഘോഷത്തിനോടനുബന്ധിച്ച് നടത്തുന്ന വിവിധ മത്സരങ്ങളിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. കഥ, കവിത, ഉപന്യാസം എന്നീ രചനാ മത്സരങ്ങളില്‍ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം. മലയാളത്തിലാണ് രചനകള്‍ സമര്‍പ്പിക്കേണ്ടത്. സൃഷ്ടികള്‍ yespalvr@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്കോ, ജില്ലാ സെക്രട്ടറി, മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതി, മൈലപ്പുറം (പി.ഒ) മലപ്പുറം-676519 എന്ന വിലാസത്തിലേക്കോ നവംബര്‍ നാലിന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ സമര്‍പ്പിക്കണം. ജില്ലാതല മത്സരവിജയികള്‍ക്ക് നവംബര്‍ 14ന് നടക്കുന്ന ശിശുദിനാഘോഷ ചടങ്ങില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ആദ്യ മൂന്ന് സ്ഥാനക്കാരായ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കൂടാതെ പ്രസംഗമത്സരം എല്‍.പി, യു.പി വിഭാഗത്തിലെ കുട്ടികള്‍ക്കായി മലപ്പുറം മൂന്നാംപടി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് ബില്‍ഡിങ്ങിന് മുകളിലുള്ള വ്യാപാര വ്യവസായ സമിതി ഹാളില്‍ നവംബര്‍ നാലിന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കും. മത്സര വിഷയങ്ങള്‍ മത്സരത്തിന് തൊട്ട് മുമ്പ് നല്‍കുന്നതായിരിക്കും.

കഥാരചന മത്സരത്തില്‍ എല്‍.പി വിഭാഗത്തിന് ‘അച്ഛനും മകളും’ എന്നതാണ് വിഷയം. യു.പി (അതിഥി), എച്ച്.എസ് (അപരിചിത), എച്ച്.എസ്.എസ് (അതിര്‍ത്തി).

കവിത രചനയില്‍ എല്‍.പി വിഭാഗം (മഴ), യു.പി (അസ്തമയ നേരത്ത്), എച്ച്.എസ് (തീവണ്ടി), എച്ച്.എസ്.എസ് (ഒരു യാത്രയുടെ അന്ത്യത്തില്‍).

ഉപന്യാസ രചനയില്‍ എല്‍.പി വിഭാഗം (എന്റെ ഗ്രാമത്തിലെ കാഴ്ചകള്‍), യു.പി (ഓണ്‍ലൈന്‍ വിദ്യാഭാസം സാധ്യതകളും പ്രശ്‌നങ്ങളും) , എച്ച്.എസ് (കേരള നവോത്ഥാനം നേരിടുന്ന വെല്ലുവിളികള്‍), എച്ച്.എസ്.എസ് (ദേശീയത ഇന്ത്യന്‍ സാഹചര്യത്തില്‍) എന്നിങ്ങനെയാണ് വിഷയങ്ങള്‍.