ജില്ലയില്‍ പുതിയ മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകളില്ല

കോവിഡ്-19 രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10 ന് മുകളില്‍ വരുന്ന ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളെ നവംബര്‍ രണ്ട് മുതല്‍ നവംബര്‍ എട്ട്് വരെ കണ്‍ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കേണ്ട പ്രദേശങ്ങള്‍ ഒന്നും നിലവിലില്ല.

ഒക്ടോബര്‍ 25 മുതല്‍ 31 വരെ ഡബ്ല്യുഐപിആര്‍ 10 ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍:

നീലേശ്വരം നഗരസഭ: വാര്‍ഡ് ഏഴ്, ഡബ്ല്യുഐ.പി.ആര്‍ 10.96
പള്ളിക്കര പഞ്ചായത്ത്: വാര്‍ഡ് 13, ഡബ്ല്യുഐ.പി.ആര്‍ 11.42.
കുറ്റിക്കോല്‍ പഞ്ചായത്ത്: വാര്‍ഡ് ആറ്, ഡബ്ല്യുഐ.പി.ആര്‍ 11.19

നിയന്ത്രണങ്ങള്‍

*കണ്‍ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാര്‍സല്‍ സര്‍വീസ് മാത്രം) , അക്ഷയ ജനസേവനകേന്ദ്രങ്ങള്‍ എന്നിവയക്ക് രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെയും ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.

*കണ്‍ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കു വരവ് നിയന്ത്രിതമാര്‍ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.

*സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്‍ടെയിന്‍മെന്റ് സോണ്‍ ബാധകമാക്കാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.