വയനാട് ജില്ലയില്‍ ഇന്ന് (02.11.21) 92 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 272 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.10 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 126007 ആയി. 122779 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2577 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2428 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

അമ്പലവയല്‍ 14, പുല്‍പ്പള്ളി 12, കല്‍പ്പറ്റ, മാനന്തവാടി 8 വീതം, വെങ്ങപ്പള്ളി 7, മുള്ളന്‍കൊല്ലി 6, മീനങ്ങാടി 5, മുട്ടില്‍, നൂല്‍പ്പുഴ , പൂതാടി , ബത്തേരി 4 വീതം, മേപ്പാടി , പടിഞ്ഞാറത്തറ 3 വീതം, കണിയാമ്പറ്റ , വെള്ളമുണ്ട 2 വീതം, കോട്ടത്തറ , മൂപ്പൈനാട് , നെന്മേനി, പനമരം, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, ഒരോര്‍ത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീ കരിച്ചത്.

*752 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.11.21) പുതുതായി നിരീക്ഷണത്തിലായത് 752 പേരാണ്. 794 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7735 പേര്‍. ജില്ലയില്‍ നിന്ന് 1459 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 834955 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 833899 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 707892 പേര്‍ നെഗറ്റീവും 126007 പേര്‍ പോസിറ്റീവുമാണ്.