കോവിഡ് രോഗവ്യാപന നിരക്ക് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് പുല്ലമ്പാറ പഞ്ചായത്തിലെ പേരുമല, മണമ്പൂര്‍ പഞ്ചായത്തിലെ കാഞ്ഞിരത്തില്‍ എന്നീ വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലെ പൂജപ്പുര ഗവ.മഹിളാ മന്ദിരം, അഴൂര്‍ പഞ്ചായത്തിലെ തെറ്റിച്ചിറ- മുട്ടപ്പലം പ്രദേശം, ഗണപതിയാംകോവില്‍ പ്രദേശം എന്നിവയെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ. മുഹമ്മദ് സഫീര്‍ അറിയിച്ചു.