എറണാകുളം: വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ ‘ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ‘ എന്ന വിഷയത്തില്‍ ഈ മാസം 14, 15, 16 തീയതികളില്‍ കുഴുപ്പള്ളി സെന്‍റ് അഗസ്റ്റിന്‍ ഹാളിൽ ശില്‍പശാല സംഘടിപ്പിക്കുന്നു. 14 ന് രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ശില്‍പശാലയുടെ രണ്ടാം ദിവസം രാവിലെ ഒൻപതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ‘നൈപുണ്യ വികസനം – സംരംഭകത്വം, തൊഴിലവസരങ്ങൾ, നേട്ടങ്ങൾ ‘ വിഷയം ആസ്പദമാക്കിയുള്ള ചർച്ചയിൽ പങ്കെടുക്കും. 16 -ാം തീയതി ഉച്ചക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
മൂന്ന് ദിവസങ്ങളിലായി എട്ട് സെഷനുകളിലായാണ് വിവിധ വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. ആദ്യദിനം ടൂറിസം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം എന്ന വിഷയത്തിലാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. കുസാറ്റ് എക്കണോമെട്രിക്സ് വിഭാഗം മുന്‍മേധാവി പ്രൊഫ. ഡി. രാജസേനന്‍ മോഡറേറ്ററാകും. റിട്ട. പ്രൊഫ. മാര്‍ട്ടിന്‍ പാട്രിക് വിഷയാവതരണം നടത്തും