കാക്കനാട്: അസാപിൽ ടെക്നീക്കൽ സ്കിൽ ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ആകാനും ഐ. ഇ.എൽ.ടി.എസ്/ ഒ.ടി.എസ് ട്രെയ്നർ ആകാനും അവസരം. സിവിൽ എഞ്ചിനീറിങ്ങിൽ ബി.ടെക്/ എംടെക്, മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അസാപ് കേരളയിൽ ടെക്നിക്കൽ സ്കിൽ ഡെവലൊപ്മെൻറ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഐ.ഇ.എൽ.ടി.എസ് പരിശീലനത്തിൽ രണ്ട് വർഷത്തെ പരിചയമുള്ളവർ, ഒഇടിയുടെ പ്രിപ്പറേഷൻ പ്രൊവൈഡർ പ്രോഗ്രാം (പിപിപി) പൂർത്തിയാക്കിയ ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള റിട്ടയേർഡ് നഴ്സസ് എന്നിവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9495999671 എന്ന നമ്പറിൽ ബന്ധപ്പെടണം. രജിസ്റ്റർ ചെയുവാൻ https://asapkerala.gov.in/ സന്ദർശിക്കുക.