ഗവർണറുടെ ദീപാവലി ആശംസ
ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു.  ദീപാവലി പ്രസരിപ്പിക്കുന്ന  സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും ദിവ്യപ്രകാശം അനുകമ്പയും പരസ്പരബഹുമാനവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താൻ പ്രചോദനമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

മുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നു
നൻമയുടേയും സ്‌നേഹത്തിന്റേയും വെളിച്ചമാണ് ദീപാവലി പകരുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ദീപാവലി സന്ദേശത്തിൽ പറഞ്ഞു.  മാനവികതയുടെ സന്ദേശം ഉയർത്തി ദീപാവലി ആഘോഷിക്കാൻ അദ്ദേഹം എല്ലാ കേരളീയരോടും അഭ്യർഥിച്ചു.

സ്പീക്കറുടെ ദീപാവലി ആശംസ
ദീപാവലിക്ക് തെളിക്കുന്ന ഓരോ വെളിച്ചവും  സ്‌നേഹത്തിന്റേയും നൻമയുടേയും പ്രതീകമാവട്ടെ എന്ന് നിയമസഭാസ്പീക്കർ എം.ബി രാജേഷ് ആശംസിച്ചു.