ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 10 മുതല്‍ നവ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക്  അപേക്ഷിക്കാം.

നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ലൈസന്‍സ്, എന്‍. ഒ. സി എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ജില്ലാ വ്യവസായ കേന്ദ്രം വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവ സംബന്ധിച്ച ക്ലാസുകള്‍ 15 ദിവസത്തെ പരിശീലന പരിപാടിയില്‍ ഉണ്ടാകും.

പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സംരംഭം തുടങ്ങുന്നതിനുള്ള കൈത്താങ്ങ് സഹായങ്ങള്‍  ബാങ്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള സഹായം എന്നിവയും ചെയ്തു നല്‍കും. നവംബര്‍ ആറിനകം 9497274218, 9961616286.
നമ്പറുകളില്‍ ബന്ധപ്പെടണം