പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ 2022 ലെ നീറ്റ്/ എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കുന്നു. 2021 മാര്‍ച്ചിലെ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡ്-ല്‍ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 2021ലെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ദീര്‍ഘകാല പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെയും പരിഗണിക്കും.

വിദ്യാര്‍ഥിയുടെ പേര്, മേല്‍ വിലാസം, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ്, വിദ്യാര്‍ഥികളെ താമസിപ്പിച്ച് പഠിപ്പിക്കുന്നതിനുള്ള രക്ഷിതാക്കളുടെ സമ്മതപത്രം ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ കാസര്‍കോട് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നവംബര്‍ 12നകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട്, നീലേശ്വരം, എന്‍മകജെ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോണ്‍: 04994 255466