കാസര്‍കോട്: ജില്ലയില്‍ 125 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 196 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 865 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 613.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7444 പേര്‍

വീടുകളില്‍ 6979 പേരും സ്ഥാപനങ്ങളില്‍ 465 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 7444 പേരാണ്. പുതിയതായി 317 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2443 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2009 ആന്റിജന്‍ 430 ട്രൂനാറ്റ് 450പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

602 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 110 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 196 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 139,233 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 137,330പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.