തിരുവനന്തപുരം: രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള ചട്ടങ്ങള്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള കണ്‍സീലിയേഷന്‍ ഓഫീസര്‍മാരുടെ പാനല്‍ പുനസംഘടിപ്പിക്കുന്നതിനായി തിരുവനന്തപുരം, നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ സേവന തല്പരരായ വ്യക്തികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും അംഗീകൃത സംഘടനകളില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, രക്ഷാകര്‍ത്താക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള ആക്ട് 2007 ലുള്ള പരിജ്ഞാനം, മതിയായ സംവേദനത്തോടെ മദ്ധ്യസ്ഥം, അനുരജ്ഞനം എന്നിവ നടത്താനുള്ള കഴിവ് തുടങ്ങിയവയാണ് യോഗ്യതകള്‍.
നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് വിശദമായ ബയോഡാറ്റ സഹിതം നവംബര്‍ 19 ന് കളകട്രേറ്റിലെ മെയിന്റനന്‍സ് ട്രൈബ്യൂണലില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471- 2731600.