മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്കായി തൃശ്ശൂർ ജില്ലയിൽ സ്‌പെഷ്യൽ ഹോം ആരംഭിക്കുന്നതിന് സന്നദ്ധ സംഘടനകളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ളവർ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് എന്നിവയടക്കം നവംബർ 21 ന് മുമ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, നിർഭയ സെൽ, ഹൗസ് നമ്പർ-40, ചെമ്പക നഗർ, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു. വിശദവിവരങ്ങൾ www.wcd.kerala.gov.in ൽ ലഭ്യമാണ്.