2020 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടമായവര്‍ക്ക് (പൊതുവിഭാഗത്തിന് രജിസ്‌ട്രേഷന്‍ ഐഡിന്റിറ്റി കാര്‍ഡില്‍ 10/99 മുതല്‍ 06/2021 വരെയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 01/99 മുതല്‍ 06/2020 വരെയും പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) നവംബര്‍ 30 വരെ www.eemployment.kerala.gov.in ലൂടെയോ ഓഫീസില്‍ നേരിട്ട് ഹാജരായോ സീനിയോരിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷന്‍ പുതുക്കാം. ഈ കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് നിലമ്പൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.