എൽ.പി വിഭാഗം കുട്ടികളിൽ വായന ശീലം പരിപോഷിപ്പിക്കുന്നതിനായി ബി.ആർ.സി തലത്തിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന വായന വസന്തം പരിപാടിയുടെ ഉദ്ഘാടനം കമ്പളക്കാട് ഗവ. യു.പി സ്കൂളിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമൻ നിർവഹിച്ചു. ഇതോടൊപ്പം പ്രീ-പ്രൈമറി കുട്ടികൾക്കായുള്ള ആക്ടിവിറ്റി കോർണറും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷമീർ കോരൻകുന്നേൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക ഷേർലി തോമസ്, വാർഡ് മെമ്പർ സലിജ ഉണ്ണി, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ മജീദ് തുടങ്ങിയവർ പങ്കെടുത്തു.