കോട്ടയം: അതിദരിദ്രരുടെ നിർണയ പ്രക്രിയയുടെ ഭാഗമായുള്ള വിവരശേഖരണത്തിന് എന്യൂമറേറ്റർമാരായി പ്രവർത്തിക്കാൻ താൽപര്യമുള്ള സന്നദ്ധപ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാം. അതത് ഗ്രാമപഞ്ചായത്തിലും നഗരസഭയിലുമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പ്ലസ് ടു വിദ്യാഭ്യാസമുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയുന്നവർക്കും രജിസ്റ്റർ ചെയ്യാം. എം.എസ്.ഡബ്‌ള്യൂൗ ഹ്യുമാനിറ്റീസ് സാമൂഹിക വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്കും ബിരുദ പഠനക്കാർക്കും എൻ.എസ്.എസ്. വോളണ്ടിയർമാർക്കും യുവജനങ്ങൾക്കും അതത് തദ്ദേശസ്വയംഭരണസ്ഥാപന പ്രദേശത്ത് സന്നദ്ധസേവനം നടത്താവുന്നതാണ്.