തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ. അയ്യൻകാളി മെമ്മോറിയൽ ഗവൺമെൻ്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കണ്ടറി സ്പോർട്സ് സ്കൂളിൽ 2021- 22 വർഷത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്
5, 11 ക്ലാസ്സുകളിൽ പ്രവേശനത്തിന് നവംബർ 24 രാവിലെ 9.30ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് സെലക്ഷൻ ട്രയൽ നടത്തും.
2020 -21 വർഷം 4, 10 ക്ലാസുകളിൽ പഠിച്ചിരുന്നതും 5, 11 ക്ലാസുകളിലേക്ക് യോഗ്യത നേടിയവർക്കുമാണ് അവസരം . സ്കൂൾ മേധാവിയുടെ കത്ത്, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ ഹാജരാക്കണം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04812562503