പാലക്കാട് : കോവിഡിനെ നേരിടാന്‍ പാലക്കാട് ജില്ലാ ആശുപത്രിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച കോവിഡ് ബ്രിഗേഡ് ജീവനക്കാരെ ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആശുപത്രിയുടെയും നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. കെ.എ. നാസര്‍ അധ്യക്ഷനായി.കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.

ജില്ലാ ആശുപത്രി ആര്‍.എം.ഒ. ഡോ. ജെ.എസ്. ഷൈജ, ജില്ലാ ആശുപത്രി കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ.സോന, ഡോ.ടി. കൃഷ്ണദാസ്, ഡോ. ശ്രീറാം ശങ്കര്‍, ചീഫ് നഴ്‌സിങ് ഓഫീസര്‍ പി.കെ. വത്സല, ട്രഷറര്‍ പി. സുജാത, സ്‌റ്റോര്‍ സൂപ്രണ്ട് പി. സരള, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എം. ജയശ്രീ എന്നിവര്‍ പങ്കെടുത്തു.