പാലക്കാട് : ജില്ലാ പഞ്ചായത്ത് വാര്‍ഡ് ഒന്ന് ശ്രീകൃഷ്ണപുരം ഡിവിഷനിലേക്ക് ഡിസംബര്‍ ഏഴിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക ഫോറങ്ങള്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ ഓഫീസില്‍ നിന്നും നവംബര്‍ 12 മുതല്‍ 19 വരെ രാവിലെ 10 നും വൈകീട്ട് മൂന്നിനും ഇടയ്ക്ക് ലഭിക്കും. നവംബര്‍ 19 വരെ വരണാധികാരിക്കോ അസിസ്റ്റന്റ് വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനോ രാവിലെ 11 നും മൂന്നിനും ഇടയ്ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. നവംബര്‍ 20 ന് രാവിലെ 11 ന് സൂക്ഷ്മ പരിശോധന നടത്തും. 22 ന് വൈകീട്ട് മൂന്ന് വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം.