സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന മികവുത്സവം സാക്ഷരതാ പരീക്ഷയില്‍ കൊല്ലം പള്ളിമുക്ക് വിമല ഹൃദയം സ്‌പെഷ്യല്‍ സ്‌കൂളില്‍ 39 പേരാണ് പരീക്ഷയെഴുതിയത്. രക്ഷിതാക്കളോടൊപ്പം എത്തിയ ഭിന്നശേഷി പഠിതാക്കള്‍പാട്ടും കളികളിലൂടെയുമാണ് മൂന്ന് മണിക്കൂര്‍ നീണ്ട പരീക്ഷോത്സവം ആഘോഷിച്ചത്. ആകെ പഠനം നടത്തിവന്ന 50 പേരില്‍ 39 പേരാണ് ആദ്യ ബാച്ചിലെത്തിയത്.
സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി .കെ. പ്രദീപ് കുമാര്‍ , സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റി പ്രേരക് ലീന, അജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലയില്‍ ഇരുന്നുറിലധികം കേന്ദ്രങ്ങളിലാണ് മികവുത്സവം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതുന്നത് കൊല്ലം ജില്ലയിലാണ് – 4164.
