കൊല്ലത്ത് 599പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 563 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവർത്തകർക്കും സമ്പര്‍ക്കം വഴി 597 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 109 പേര്‍ക്കാണ് രോഗബാധ.

മുനിസിപ്പാലിറ്റികളില്‍
പരവൂർ – 24 , കരുനാഗപ്പള്ളി -14, പുനലൂർ- 12
കൊട്ടാരക്കര-ഏഴ്
എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട -31, കല്ലുവാതുക്കൽ- 29, ചാത്തന്നൂർ -24, മേലില -21, ഇടമുളയ്ക്കൽ, പത്തനാപുരം എന്നിവിടങ്ങളിൽ 17വീതവും അഞ്ചൽ, പട്ടാഴി വടക്കേക്കര പ്രദേശങ്ങളിൽ 16 വീതവും ചിറക്കര- 14, നീണ്ടകര -13, കടയ്ക്കൽ- 12, ഇളമാട് വെളിനല്ലൂർ
ഭാഗങ്ങളിൽ 11വീതവും ക്ലാപ്പന. വെളിയം എന്നിവിടങ്ങളിൽ -10 വീതവും ആദിച്ചനല്ലൂർ, ഇളമ്പള്ളൂർ, ഏരൂർ, പനയം, ശൂരനാട് തെക്ക് പ്രദേശങ്ങളിൽ -എട്ട് വീതവും ചവറ, തലവൂർ, പൂതക്കുളം, പെരിനാട് ഭാഗങ്ങളിൽ ഏഴ് വീതവും നിലമേൽ, പൂയപ്പള്ളി പ്രദേശങ്ങളിൽആറ് വീതവും അലയമൺ, കരീപ്ര, കുണ്ടറ, കുളത്തൂപ്പുഴ, ചടയമംഗലം, ചിതറ, പന്മന, വിളക്കുടി എന്നിവിടങ്ങളിൽഅഞ്ച് വീതവും ഇട്ടിവ, ഓച്ചിറ, കരവാളൂർ, തൃക്കോവിൽവട്ടം, തൊടിയൂർ, പിറവന്തൂർ പ്രദേശങ്ങളിൽ നാല് വീതവും എഴുകോൺ, തെന്മല, പട്ടാഴി, മയ്യനാട്, മൈലം, വെട്ടിക്കവല ഭാഗങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.