പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജൻമവാർഷികദിനമായ നവംബർ 14 ന് രാവിലെ ഒമ്പത് മണിക്ക് നിയമസഭ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള നെഹ്‌റു പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി. പ്രസ്തുത ചടങ്ങിൽ നിയമസഭ സെക്രട്ടറി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.