പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ വളപുരം ജി.എം.യു.പി സ്‌കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കിഫ്ബിയില്‍ നിന്ന് ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. മൂന്ന് നിലയിലായി ഒന്‍പത് ക്ലാസ് റൂമുകളാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കുന്നത്.

സ്‌കൂളില്‍ നടന്ന പരിപാടിയില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷനായി. പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ എം.മണി, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ചന്ദ്രമോഹന്‍ പനങ്ങാട്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ടി.സാവിത്രി, കെ.മുഹമ്മദ് മുസ്തഫ, എം.ടി. നസീറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റജീന മഠത്തില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സിനിജ, കെ.ടി.ബദരിയ, ടി.സൈതാലി, ഹെഡ്മാസ്റ്റര്‍ ഷാജിമോന്‍, പി.ടി.എ പ്രസിഡന്റ് കെ. രാമകൃഷ്ണന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.