വേങ്ങര പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണ പ്രവൃത്തി പുരോഗമിക്കുന്നു. വേങ്ങര ബ്ലോക്ക് റോഡില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള 25 സെന്റ് സ്ഥലത്താണ് പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുന്നത്. വേങ്ങരയിലെ മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.5 കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. 48 വര്‍ഷത്തോളമായി വേങ്ങര പൊലീസ് സ്റ്റേഷന്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സംസ്ഥാന മാതൃക പൊലീസ് സ്റ്റേഷനാണ് വേങ്ങര സ്റ്റേഷന്‍. എല്ലാ വിധ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ കെട്ടിടം പണിയുന്നത്.
