നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം സ്‌പോട്ട് അഡ്മിഷൻ 18ന് കോളേജിൽ നടക്കും. സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട (റിസർവേഷൻ വിഭാഗക്കാർ ഉൾപ്പെടെ) എല്ലാ അപേക്ഷകർക്കും പങ്കെടുക്കാം. രാവിലെ 9.30 മുതൽ 11 വരെയാണ് രജിസ്‌ട്രേഷൻ. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.