കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി തൃക്കരിപ്പൂർ എന്നിവടങ്ങളിലുള്ള എൻജിനിയറിങ് കോളേജുകളിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ 17 മുതൽ നടക്കും.
കീം 2021, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒഴിവുകൾ കോളേജുകളുടെ വെബ് സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അതാത് കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടണം.