കേപ്പിന്റെ കീഴിലുള്ള പത്തനാപുരം, പുന്നപ്ര, ആറൻമുള, വടകര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള മൂന്നു വർഷത്തെ പുതുതലമുറ ഡിപ്ലോമാ കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 30 വരെ നടത്തും. അർഹരായവർ അതത് പ്രിൻസിപ്പൽ മുൻപാകെ ഹാജരായി പ്രവേശനം നേടണം. പത്താം ക്ലാസ് വിജയിച്ചവർക്കും ഡയറക്ടർ ഓഫ് ടെക്‌നിക്കൽ എഡ്യൂക്കേഷൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാത്തവർക്കും പ്രവേശനം നേടാം.