കൊല്ലം ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് തുടങ്ങിയ ദുരിതാശ്വാസ കേന്ദ്രങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും ആവശ്യമായ മരുന്നും ഉറപ്പാക്കിയെന്ന് ഡി. എം. ഒ. ക്യാമ്പുകളില്‍ പ്രത്യേക മെഡിക്കല്‍ സംഘങ്ങളാണ് ആരോഗ്യ പരിപാലനത്തിന് സന്ദര്‍ശനം നടത്തുന്നത്. കോവിഡ് സാഹചര്യം മുന്‍നിറുത്തി  റാപിഡ് ആന്റിജന്‍ പരിശോധന നടത്തുന്നു. പോസിറ്റിവ് ആകുന്നവരെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റും. കോവിഡ് മാനദണ്ഡപാലനം കര്‍ശനമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.
ജീവതശൈലി രോഗങ്ങള്‍ക്ക് രണ്ടാഴ്ചത്തേക്കുള്ള മരുന്നും ലഭ്യമാക്കി. കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആവശ്യാനുസരണം നല്‍കുന്നതിനും ക്രമീകരണം ഒരുക്കി. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ ബോധവത്കരണം നടത്തുന്നതായും ഡി.എം.ഒ വ്യക്തമാക്കി.