കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലോ എട്ടാം തരം മുതല്‍ പഠിക്കുന്നവര്‍ക്കാണ് അവസരം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും കാഞ്ഞങ്ങാടുള്ള കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ ലഭ്യമാണ്. അവസാന തീയതി നവംബര്‍ 30. ഫോണ്‍: 0467 2203128.
