ദേശീയ മലമ്പനി നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് ബോധവത്കരണ ഗാനരചനാ മത്സരം സംഘടിപ്പിക്കുന്നു. ‘കൊതുകും കൊതുകുജന്യ രോഗങ്ങളും’ എന്ന വിഷയത്തിലാണ് ഗാനം രചിക്കേണ്ടത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകമായാണ് മത്സരം.

രചനകള്‍ ബയോളജിസ്റ്റ്, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ്, വിദ്യാനഗര്‍, കാസര്‍കോട് എന്ന വിലാസത്തില്‍ തപാല്‍ വഴിയോ dvcunitksgd@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കണം. രചനകള്‍ ലഭിക്കേണ്ട അവസാന തീയ്യതി നവംബര്‍ 25.