കുട്ടനാട് താലുക്കിലെ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകളില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ സന്ദര്‍ശനം നടത്തി. വെളിയനാട്, രാമങ്കരി, കിടങ്ങറ തുടങ്ങിയ സ്ഥലങ്ങളിലാണ് കളക്ടര്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയത്.

നാല്‍പ്പതാംകളം, പുഞ്ചപ്പിടാരംചിറ, തുരിത്തേല്‍ ചിറ, ആക്കൂത്തറ മേഖലകളില്‍ തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.